Monday, November 28, 2011



മറക്കാന്‍ മറന്നൊരു രാത്രി


            കെ.പി.സി.സി സാഹിതി തിയറ്റേഴ്‌സ് തിരുവനന്തപുരം അരങ്ങിലെത്തിച്ച മറക്കാന്‍ മറന്നൊരു രാത്രി എന്ന നാടകം.ഒരു പ്രഫഷണല്‍ നാടകത്തിന്റെ എല്ലാ
രീതിയിലും മികച്ചതായിരുന്നു.മനോഹരമായ ആഖ്യാനത്തിലൂടെ കഥ പറയുന്നു(കാണിക്കുന്നു).
വര്‍ത്തമാന കാല രാഷ്ട്രീയം,കപട രാഷ്ട്രീയ നേതാക്കന്മാര്‍,കോര്‍പറേറ്റ് മാഫിയ,തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ സമൂഹത്തിനു നേരെ വിരല്‍ ചൂണ്ടുന്നു.
തീവ്രമായ രാഷ്ട്രീയ ബോധത്തില്‍ നിന്നു ഒറ്റയാനായി പോരാടുന്ന സി.പി. എന്നു വിളിക്കുന്ന മുഖ്യമന്ത്രി (നായകന്‍) ക്കെതിരെ സര്‍വ്വ സംഹാര രൂപനായ ആര്‍.ബി.സി കോര്‍പറേറ്റ് മാഫിയ തലവന്‍ രൂപ ഭദ്രന്‍ (ഭസ്മാസുരനെന്ന പൂരാണ ദുഷ്ട കഥാപാത്രത്തെ ഓര്‍മ്മപ്പെടുത്തുന്ന) എല്ലാവിധ ആയുധങ്ങളുമായി സി.പി.ക്കുനേരെ ആഞ്ഞടിക്കുന്നു.ഒരുവേള സര്‍വ്വം നഷ്ടപ്പെട്ട് പെട്ടന്ന് വന്ന സ്‌ട്രോക്കില്‍ തളര്‍ന്നു പോവുന്നു.വളരെ മനോഹരമായി കഥയോടു ഇണക്കിച്ചേര്‍്ത്ത കോമഡിയും എല്ലാറ്റിനുമപരി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം വരച്ചു ചേര്‍ക്കുന്ന ഒരേടായി മാറുന്നു.ഒരു ദേശീയ പ്രസ്ഥാനത്തിന്റെ നെഞ്ചില്‍ തൊടുന്ന ഓര്‍മ്മകളുമായി അവസാനിക്കുന്ന നാടകം സാഹിതിയുടെ മുന് നാടകങ്ങളെപ്പോലെ ഒട്ടനവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയുരിക്കുന്നു.അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ 

Tuesday, March 22, 2011

വിപ്ലവം

വരി­യു­ട­ക്ക­പ്പെ­ട്ട യൗ­വ്വനം


ക­വി വാ­ചാ­ല­നായി

എ­ഴു­പ­തി­ലും,

എണ്‍­പ­തിലും

വാ­രി­ക്കു­ന്ത­വും,

ഒ­ളി­പ്പോരും

ധീ­ര വി­പ്ല­വ­വും,

ര­ക്ത സാ­ക്ഷി­കളും

ഇന്ന്,

വ­രി­യു­ട­ക്ക­പ്പെ­ട്ട യൗവ്വനം

ക­വി വാ­ചാ­ല­നായി

റി­യാ­ലി­റ­റി ഷോ­യുടെ

അ­വ­സാന­ത്തെ റൗ­ണ്ടില്‍

ര­ണ്ടു വ­രി ക­വി­തയും

അ­ല്­പം വി­പ്ല­വവും

Wednesday, March 16, 2011

പ്രതിബിംബം

ഉടഞ്ഞ കണ്ണാടി
കഷണങ്ങളാക്കിയത്
എന്നെ തന്നെയായിരുന്നു

ചിലതില്‍ എന്നെ കാണുമ്പോള്‍
മറ്റു ചിലതില്‍ നിന്നെയും...
കാണാന്‍ കണ്ണോ
ചൂണ്ടാന്‍ വിരലോ
നിനകില്ല, എങ്കിലും
അറിയാം
നീ എന്നെ കാണുമെന്നും
എനിക്യു നേരെ ചൂണ്ടുമെന്നും,

അപസകുനം മുത്തഷിക്ക്
നീ ഉടന്ജപ്പോള്‍ ,
പെരുക്കിയെടുതപ്പോള്‍ മുറിഞ്ഞത്
എന്റെ വിരലും

ചെന്ന് വീഴെണ്ടയിടം
വിശുധമാല്ലത്തത്തിനു
മുഖം വീര്‍പ്പിച്ചിട്ടു കാര്യമില്ല

ഇത്രകാലം നീ സുന്തരമാക്കിയത്
എന്നെയോ.....?
നിന്നെയോ.......?
എന്നിട്ടെന്ത നിന്റെ മുഖം
വ്കൃതമല്ലേ ഇപ്പോള്‍ ...

പിരാന്തന്‍

അബു പിരാന്തനാണ്

വല്ലോം പറഞ്ജോണ്ടിരിക്യും
പറയതെമിരിക്ക്യും ,

പരയുംബോഴാണോ,
പരയതിരിക്ക്യുംബോഴാണോ
അബുവിന് പിരാന്തു
എന്തായാലും
അബു പിരാന്തനാണ്........

പറയുന്ന പിരാന്തു
കേള്‍ക്കുന്നോര്‍ക്കു ഭ്രാന്തായാല്‍
അബു ശാന്തനാണ് .....

പള്ളീലെ മുക്രി
മുക്കിയ കാശിനു
കൈനീട്ടി ചോദിച്ചാല്‍
പിന്നെ ,
അബു പിരാന്തനല്ലേ ?

ആറാം കെട്ടിന്
മഹര്‍ കൊടുത്ത
കുഞ്ഞാമു ഹജ്യരെ
കൊങ്ങക്ക്‌ പിടിച്ചാല്‍
അബു പിരാന്തനല്ലേ ?

നായരേ പീട്യേല്‍
വെള്ളത്തില്‍ പാല് ചേര്‍ത്ത്
സ്ട്രോങ്ങ്‌ ചായ പാര്‍ന്നത്‌
നായരേ മോന്തേല്‍ ഒഴിച്ചപ്പോ
അബു മുഴുത്ത പിരാന്തനായി ....

അബു ഇപ്പോഴും പിരാന്തനാണ്.....




Friday, March 11, 2011

വെറുക്കപ്പെട്ടവന്റെ വാക്കുകള്‍

വെറുക്കപ്പെട്ടവന്റെ വാക്കുകള്‍
അവസാനത്തെ ആണിയും
അടിച്ചു കയട്ടികഴിഞ്ഞു
ഇടുവീഴുന്ന രക്തതുള്ളികളുടെ
താളം മാത്രം
ഒരു വശത്തേക്ക്
ചരിഞ്ഞിരിക്യുന്ന ശിരസ്സ്‌,
മുകളിലോട്ടു മറയുന്ന
കണ്ണുകള്‍
എങ്കിലും
അവസാനമായി ഞാന്‍
പറയട്ടെ
ഇനി നിനക്ക് പോകാം
ഞാന്‍ മരിച്ചിരിക്കുന്നു.

റെസിപി

റെസിപി
അറുകപെട്ട മൃഗത്തിന്റെ രോദനം അസഹ്യമായിരുന്നു
വെട്ടിമാട്ടിയത് കൈപതിയല്ല കഴുത്തായിരുനു
ചുവന്നു തുടുത് കശ്നങ്ങലായത്
ഹൃദയ മായിരുന്നു
രുചിയുടെ പുതിയ റെസിപി
അടുപിലാളുന്ന തീകുമുകളിലായിരുന്നു
ബലിയുടെ പുണ്യം നിറഞ്ഞത്‌
ഘോരമായ എമ്പകതിന്റെ
ആലസ്യത്തിലായിരുന്നു
എന്നിട്ടും ,
വാതോരാതെ ദൈവത്തെ
സ്തുതിച്ചുകൊന്ടെയിരുന്നു
അര്പിച്ച രക്തത്തിന്റെ
പങ്കിനായി .