Monday, November 28, 2011



മറക്കാന്‍ മറന്നൊരു രാത്രി


            കെ.പി.സി.സി സാഹിതി തിയറ്റേഴ്‌സ് തിരുവനന്തപുരം അരങ്ങിലെത്തിച്ച മറക്കാന്‍ മറന്നൊരു രാത്രി എന്ന നാടകം.ഒരു പ്രഫഷണല്‍ നാടകത്തിന്റെ എല്ലാ
രീതിയിലും മികച്ചതായിരുന്നു.മനോഹരമായ ആഖ്യാനത്തിലൂടെ കഥ പറയുന്നു(കാണിക്കുന്നു).
വര്‍ത്തമാന കാല രാഷ്ട്രീയം,കപട രാഷ്ട്രീയ നേതാക്കന്മാര്‍,കോര്‍പറേറ്റ് മാഫിയ,തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ സമൂഹത്തിനു നേരെ വിരല്‍ ചൂണ്ടുന്നു.
തീവ്രമായ രാഷ്ട്രീയ ബോധത്തില്‍ നിന്നു ഒറ്റയാനായി പോരാടുന്ന സി.പി. എന്നു വിളിക്കുന്ന മുഖ്യമന്ത്രി (നായകന്‍) ക്കെതിരെ സര്‍വ്വ സംഹാര രൂപനായ ആര്‍.ബി.സി കോര്‍പറേറ്റ് മാഫിയ തലവന്‍ രൂപ ഭദ്രന്‍ (ഭസ്മാസുരനെന്ന പൂരാണ ദുഷ്ട കഥാപാത്രത്തെ ഓര്‍മ്മപ്പെടുത്തുന്ന) എല്ലാവിധ ആയുധങ്ങളുമായി സി.പി.ക്കുനേരെ ആഞ്ഞടിക്കുന്നു.ഒരുവേള സര്‍വ്വം നഷ്ടപ്പെട്ട് പെട്ടന്ന് വന്ന സ്‌ട്രോക്കില്‍ തളര്‍ന്നു പോവുന്നു.വളരെ മനോഹരമായി കഥയോടു ഇണക്കിച്ചേര്‍്ത്ത കോമഡിയും എല്ലാറ്റിനുമപരി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം വരച്ചു ചേര്‍ക്കുന്ന ഒരേടായി മാറുന്നു.ഒരു ദേശീയ പ്രസ്ഥാനത്തിന്റെ നെഞ്ചില്‍ തൊടുന്ന ഓര്‍മ്മകളുമായി അവസാനിക്കുന്ന നാടകം സാഹിതിയുടെ മുന് നാടകങ്ങളെപ്പോലെ ഒട്ടനവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയുരിക്കുന്നു.അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍