Wednesday, March 16, 2011

പിരാന്തന്‍

അബു പിരാന്തനാണ്

വല്ലോം പറഞ്ജോണ്ടിരിക്യും
പറയതെമിരിക്ക്യും ,

പരയുംബോഴാണോ,
പരയതിരിക്ക്യുംബോഴാണോ
അബുവിന് പിരാന്തു
എന്തായാലും
അബു പിരാന്തനാണ്........

പറയുന്ന പിരാന്തു
കേള്‍ക്കുന്നോര്‍ക്കു ഭ്രാന്തായാല്‍
അബു ശാന്തനാണ് .....

പള്ളീലെ മുക്രി
മുക്കിയ കാശിനു
കൈനീട്ടി ചോദിച്ചാല്‍
പിന്നെ ,
അബു പിരാന്തനല്ലേ ?

ആറാം കെട്ടിന്
മഹര്‍ കൊടുത്ത
കുഞ്ഞാമു ഹജ്യരെ
കൊങ്ങക്ക്‌ പിടിച്ചാല്‍
അബു പിരാന്തനല്ലേ ?

നായരേ പീട്യേല്‍
വെള്ളത്തില്‍ പാല് ചേര്‍ത്ത്
സ്ട്രോങ്ങ്‌ ചായ പാര്‍ന്നത്‌
നായരേ മോന്തേല്‍ ഒഴിച്ചപ്പോ
അബു മുഴുത്ത പിരാന്തനായി ....

അബു ഇപ്പോഴും പിരാന്തനാണ്.....




1 comment:

kambarRm said...

സമൂഹത്തിലെ ചില പുഴുക്കുത്തലുകൾക്ക് നേരെ ശക്തമായ ഒരു വിമർശനം കുറഞ്ഞ വരികളിൽ, അതും ലളിതമായി..
നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ