Tuesday, March 22, 2011

വിപ്ലവം

വരി­യു­ട­ക്ക­പ്പെ­ട്ട യൗ­വ്വനം


ക­വി വാ­ചാ­ല­നായി

എ­ഴു­പ­തി­ലും,

എണ്‍­പ­തിലും

വാ­രി­ക്കു­ന്ത­വും,

ഒ­ളി­പ്പോരും

ധീ­ര വി­പ്ല­വ­വും,

ര­ക്ത സാ­ക്ഷി­കളും

ഇന്ന്,

വ­രി­യു­ട­ക്ക­പ്പെ­ട്ട യൗവ്വനം

ക­വി വാ­ചാ­ല­നായി

റി­യാ­ലി­റ­റി ഷോ­യുടെ

അ­വ­സാന­ത്തെ റൗ­ണ്ടില്‍

ര­ണ്ടു വ­രി ക­വി­തയും

അ­ല്­പം വി­പ്ല­വവും

Wednesday, March 16, 2011

പ്രതിബിംബം

ഉടഞ്ഞ കണ്ണാടി
കഷണങ്ങളാക്കിയത്
എന്നെ തന്നെയായിരുന്നു

ചിലതില്‍ എന്നെ കാണുമ്പോള്‍
മറ്റു ചിലതില്‍ നിന്നെയും...
കാണാന്‍ കണ്ണോ
ചൂണ്ടാന്‍ വിരലോ
നിനകില്ല, എങ്കിലും
അറിയാം
നീ എന്നെ കാണുമെന്നും
എനിക്യു നേരെ ചൂണ്ടുമെന്നും,

അപസകുനം മുത്തഷിക്ക്
നീ ഉടന്ജപ്പോള്‍ ,
പെരുക്കിയെടുതപ്പോള്‍ മുറിഞ്ഞത്
എന്റെ വിരലും

ചെന്ന് വീഴെണ്ടയിടം
വിശുധമാല്ലത്തത്തിനു
മുഖം വീര്‍പ്പിച്ചിട്ടു കാര്യമില്ല

ഇത്രകാലം നീ സുന്തരമാക്കിയത്
എന്നെയോ.....?
നിന്നെയോ.......?
എന്നിട്ടെന്ത നിന്റെ മുഖം
വ്കൃതമല്ലേ ഇപ്പോള്‍ ...

പിരാന്തന്‍

അബു പിരാന്തനാണ്

വല്ലോം പറഞ്ജോണ്ടിരിക്യും
പറയതെമിരിക്ക്യും ,

പരയുംബോഴാണോ,
പരയതിരിക്ക്യുംബോഴാണോ
അബുവിന് പിരാന്തു
എന്തായാലും
അബു പിരാന്തനാണ്........

പറയുന്ന പിരാന്തു
കേള്‍ക്കുന്നോര്‍ക്കു ഭ്രാന്തായാല്‍
അബു ശാന്തനാണ് .....

പള്ളീലെ മുക്രി
മുക്കിയ കാശിനു
കൈനീട്ടി ചോദിച്ചാല്‍
പിന്നെ ,
അബു പിരാന്തനല്ലേ ?

ആറാം കെട്ടിന്
മഹര്‍ കൊടുത്ത
കുഞ്ഞാമു ഹജ്യരെ
കൊങ്ങക്ക്‌ പിടിച്ചാല്‍
അബു പിരാന്തനല്ലേ ?

നായരേ പീട്യേല്‍
വെള്ളത്തില്‍ പാല് ചേര്‍ത്ത്
സ്ട്രോങ്ങ്‌ ചായ പാര്‍ന്നത്‌
നായരേ മോന്തേല്‍ ഒഴിച്ചപ്പോ
അബു മുഴുത്ത പിരാന്തനായി ....

അബു ഇപ്പോഴും പിരാന്തനാണ്.....